കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും നടപ്പാക്കി മാതൃകയായ എൽ.ഡി.എഫിനെ പിന്തുണക്കുമെന്ന് സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി എം അജീബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രകൃതി ദുരന്തങ്ങളും മഹാമാരികളും ശക്തമായി അതിജീവിച്ച പിണറായി സർക്കാർ വീണ്ടും ഭരണത്തിൽ വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.