tr
ഫെയ്സ് സമൃദ്ധി പദ്ധതി ടി.പി.സലിംകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഫെയ്‌സ് സമൃദ്ധി പദ്ധതിക്ക് തുടക്കമായി, മുല്ലശേരി കനാൽറോഡിലെ ഫെയ്‌സ് ഓഫീസിൽ നടന്ന ചടങ്ങ് കേരള മാരിടൈം ബോർഡ് സി.ഇ. ഒ ടി.പി. സലിംകുമാർ ഉദ്ഘാടനം ചെയ്തു. വിശന്നുവരുന്നവർക്ക് നഗരത്തിൽ സൗജന്യഭക്ഷണം നൽകുന്ന ഫെയ്സ് പത്തുവർഷം മുമ്പാണ് പ്രവർത്തനം ആരംഭിച്ചത്. എല്ലാ ദിവസവും ഉച്ചയ്ക്ക് മാത്രമാണ് ഭക്ഷണം നൽകിയിരുന്നത്. എന്നാൽ ഇനി രാവിലെ 8 മുതൽ വൈകിട്ട് 5വരെ ഇവിടെ ഭക്ഷണം ലഭിക്കും. ഫെയ്‌സ് ഫോക് ലോർ അക്കാഡമി ചെയർമാൻ ഡോ. ടി. വിനയകുമാർ, പ്രസിഡന്റ് ടി.ആർ.ദേവൻ, സെന്റ് തെരേസാസ് കോളേജ് അലുംനി അസോസിയേഷൻ പ്രസിഡന്റ് സുമ രവീന്ദ്രൻ, പ്രീത. എസ് .മേനോൻ, ട്രസ്റ്റ് ഭാരവാഹികളായ യു.എസ്. കുട്ടി, ആർ. ഗിരീഷ്, രത്നമ്മ വിജയൻ എന്നിവർ സംസാരിച്ചു.