
ന്യൂഡൽഹി: കാറുകളുടെ വിൽപനയിൽ 100ശതമാനം വളർച്ച കൈവരിച്ച് ഹ്യുണ്ടായ്. മാർച്ചിൽ ആഭ്യന്തരവിപണിയിലും അന്താരാഷ്ട്രവിപണിയിലുമായി 64,621 കാറുകളാണ് ആകെ വിറ്റുപോയത്. 2020 മാർച്ചിൽ ആഭ്യന്തരവിപണിയിൽ വിൽപന നടത്തിയ കാറുകളുടെ എണ്ണം 26,300 ആയിരുന്നു. ഈവർഷം മാർച്ചിൽ അത് 52,600 ആയി. കഴിഞ്ഞവർഷം മാർച്ചിൽ രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്ത ഹ്യുണ്ടായ് കാറുകളുടെ എണ്ണം 5979 ആയിരുന്നു. ഈവർഷം അത് 12,021 ആയി ഉയർന്നു. ഇത്തരത്തിൽ കഴിഞ്ഞവർഷം 32,279 കാറുകളാണ് ആകെ വിൽപന നടത്തിയത്. ഈവർഷം അത് 64,621 ആണ്.''രാജ്യത്തെ വാഹനവ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് ഹ്യുണ്ടായ് നൽകുന്ന സംഭാവന വലുതാണ്. കഴിഞ്ഞകുറച്ചുമാസങ്ങളായി ഹ്യുണ്ടായി ഒരേതോതിൽ വളരുകയാണ്. ഞങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡുകളായ അൾട്ടിമേറ്റ് എസ്.യു.വി-ക്രെറ്റ, വെന്യു, വെർന, നിയോസ്, ഐ20 എന്നിവയാണ് ഈ വളർച്ചയ്ക്ക് പിന്നിൽ. ഏഴ് സീറ്റുകളുമായി എത്തുന്ന എസ്.യു.വി അൽകാസർ ഈ ശ്രേണിയിൽ പുതിയ മാതൃക സൃഷ്ടിക്കും. "- സെയിൽസ്, മാർക്കറ്റിംഗ് ആൻഡ് സർവീസ് ഡയറക്ടർ തരുൺ ഗാർഗ് വ്യക്തമാക്കി.