കളമശേരി: സമുദായസംവരണം തുടരുകയും ജഡ്ജി നിയമനം യു.പി.എസ്.സി വഴി നടത്തുകയും വേണമെന്ന് ആൾ ഇന്ത്യ കോൺഫെഡറേഷൻ ഒഫ് എസ് .സി/ എസ്.ടി ഓർഗനൈസേഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജാതിയും അയിത്തവും നിലനിൽക്കുന്നിടത്തോളം കാലം സമുദായസംവരണം വേണമെന്നും, ജഡ്ജി നിയമനം സുപ്രീം കോടതിയുടെ കൊളീജിയത്തിൽ നിന്നും എടുത്തു മാറ്റി യു.പി.എസ്.സി വഴി നടത്തുന്നതിന് നിയമനിർമ്മാണം നടത്തണമെന്നുമാണ് പ്രമേയത്തിലെ ആവശ്യം. സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.ആർ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി.നടേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന നേതാക്കളായ കെ.വിദ്യാധരൻ, സ്വാമിനാഥൻ ചേർത്തല, കലവൂർ ധനഞ്ജയൻ, ലീലാ സതീഷ്, ജില്ലാ നേതാക്കളായ രാജൻ കായണ്ണ ,എം .ടി.ബിന്ദു, അമ്പിളി തുടങ്ങിയവർ സംസാരിച്ചു.