കാലടി: ക്രിസ്തുവിന്റെ പീഢാനുഭവങ്ങളോർത്ത് മനസുനീറി, ആയിരങ്ങൾ മലയാറ്റൂർ കുരിശുമല ചവിട്ടിക്കയറി. ദു:ഖവെള്ളിയാഴ്ച ദിനമായിരുന്ന ഇന്നലെ മലയാറ്റൂർ സെന്റ് തോമസ് തീർത്ഥാടന ദേവാലയത്തിൽ രാവിലെ 6.30നു പീഢാനുഭവ തിരുകർമ്മങ്ങൾ ആരംഭിച്ചു. ഫാ.ജസ്റ്റിൻ കൈപ്രംപാടൻ വി.കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു.
ഉച്ചക്ക് 3ന് ആരംഭിച്ച കുരിശിന്റെവഴി, നിയന്ത്രണങ്ങളോടെ വിലാപയാത്ര എന്നിവ നടത്തി.
ഇന്ന് രാവിലെ 6നു വി.കുർബാന, മാമ്മോദീസാവ്രത നവീകരണം, വെള്ളം വെഞ്ചിരിപ്പ്, രാത്രി 9 ന് ഉയിർപ്പ് തിരുകർമ്മങ്ങൾ എന്നിവ നടക്കും. തുടർന്ന് പ്രദക്ഷിണവും കുർബാനയും നടക്കും. നാളെ രാവിലെ 5.30നും വി.കുർബാന ഉണ്ടായിരിക്കും. രാവിലെ 6 മുതൽ രാത്രി 9 വരെയാണ് കുരിശുമുടി കയറാൻ അനുവാദം.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുനാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുള്ളതെന്ന്
റിക്ടർ വികാരി വർഗീസ് മണവാളൻ, ട്രസ്റ്റിമാരായ ബിജു ചിറയത്ത്, തോമസ് മുട്ടത്തോട്ടി, ജോസഫ് മേനാഞ്ചേരി, കുരിശുമുടി ചാപ്ലിൻ ആൽവിൻ പാറേക്കാട്ടിൽ എന്നിവർ പറഞ്ഞു.