കൊച്ചി: മാധവഗണിത കേന്ദ്രം സംഘടിപ്പിച്ച വേദഗണിതം ദേശീയ വെബിനാറിൽ രാജ്യത്തിനകത്തും വിദേശത്തുനിന്നുമായി 110 പ്രതിനിധികൾ പങ്കെടുത്തു. വേദഗണിതം അഖിലഭാരതീയ സംയോജകൻ ഡോ. ശ്രീറാം ചവുതായിവാല, ഗണിതപണ്ഡിതൻ ഡോ.വി.ബി. പണിക്കർ എന്നിവർ സെഷനുകൾ നയിച്ചു. കേന്ദ്ര വിദ്യാഭാസ മേൽനോട്ടസമിതി അംഗം എ. വിനോദ്, മാധവഗണിതകേന്ദ്രം രക്ഷാധികാരി പി. ദേവരാജ്, സംയോജകൻ ദിവിൻദാസ്, വിനോദ് വാര്യർ, പി.എസ്. സനൂപ്, ഡോ. സ്മിത, ഡോ. അർച്ചന തുടങ്ങിയവർ നേതൃത്വം നൽകി.