കൊച്ചി: വൈപ്പിൻ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ദീപക്‌ ജോയിയുടെ വിജയത്തിന് കെ.കെ.എൻ.ടി.സി കടമക്കുടിയിൽ സംഘടിപ്പിച്ച കൺവെൻഷൻ ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറിയും കെ.കെ.എൻ.ടി.സി. സംസ്ഥാന പ്രസിഡന്റുമായ കെ.പി. തമ്പി കണ്ണാടൻ ഉദ്ഘാടനം ചെയ്തു. ജോസ് കപ്പിത്താൻപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സലോമി ജോസഫ്, സാംസൺ അറയ്ക്കൽ, എം.എം. രാജു, ജെയ്‌സൺ ജോസഫ് പെരേര, പി. ജോസി, എം.ജെ. ബിനു, മാർട്ടിൻ, ഇ.എ. ഫ്രാൻസിസ്, ആന്റണി സെൻസർ, പി.ഡി. ജോൺസൺ, കെ.ജെ. ആന്റണി, കെ.ജെ. തോമസ്, എം.ബി. വിനു തുടങ്ങിയവർ സംസാരിച്ചു