b
രായമംഗലം പഞ്ചായത്തിലെ മാണിയാട്ട്ചിറ പഞ്ചായത്ത് പ്രസിഡന്റ് അജയകുമാർ സന്ദർശിക്കുന്നു

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിലെ മാണിയാട്ട് ചിറയ്ക്ക് ശാപമോക്ഷം.മഴക്കാലത്ത് ഒഴുകിയെത്തുന്ന പുറം വെള്ളവും ചെളിയും പതിച്ച് ചിറ നികന്ന് പോകുന്ന അവസ്ഥയിലായിരുന്നു. ലക്ഷങ്ങൾ ചെലവാക്കി എല്ലാ വർഷവും മണ്ണ് മാറ്റൽ ചടങ്ങ് നടക്കുന്നുണ്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുക്കാർ പറയുന്നത്.വായ്ക്കര റോഡിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ ദൂരത്തിൽ ഒഴുകി വരുന്ന മണ്ണ് ചിറയിലേക്കാണ് വന്ന് ചേരുന്നത്. ഈ വിഷയം ചൂണ്ടി കാണിച്ച് കേരളാ കൗമുദി കഴിഞ്ഞ മാസം വാർത്ത നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ മാണിയാട്ട്ചിറ പ്രസിഡന്റ് അജയകുമാർ ചിറ സന്ദർശിച്ച് പ്രദേശവാസികളുമായി ചർച്ച നടത്തി.

പരിസരവാസികളുടെ നിർദേശങ്ങശത്തിന്റെ അടിസ്ഥാനത്തിൽ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി ചിറയുടെ നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം നടത്താമെന്നും അതിനു വേണ്ട ഫണ്ട് വകയിരുത്തുമെന്നും ഉറപ്പു നൽകി.

വാർഡ് മെമ്പർ സ്മിത അനിൽകുമാർ ,മുൻ മെമ്പർ ടി എ അനിൽകുമാർ ,കെ .ജി .സുബ്രഹ്മണ്യൻ ,സി.പി. ബാബു,ദിനേശ് പിപി, വി.എൻ.രാജൻ തുടങ്ങിയവർ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.