ആലുവ: ഫെയ്‌സെറ്റ്‌സ് എസ്‌തെറ്റിക് ആൻഡ് വെൽനെസ്സ് ക്ലിനിക്, ചെന്നൈ ഇന്റർനാഷണൽ അഡ്വാൻസ്ഡ് എസ്‌തെറ്റിക് സയൻസ് ആൻഡ് ന്യൂട്രീഷൻ അക്കാഡമി, ചെന്നൈ മായോൺ ക്ലിനിക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആലുവയിൽ സൗജന്യ പുരിക മൈക്രോബ്ലേഡിംഗ് ക്യാമ്പ് സംഘടിപ്പിക്കും.
ഈമാസം 10ന് ആലുവ ഫെയ്സെറ്റ്സ് ക്ളിനിക്കിലാണ് ക്യാമ്പ്. കീമോതെറാപ്പി, ആസിഡ്, തീ എന്നിവയെ തുടർന്ന് പുരികക്കൊടികൾ നഷ്ട്ടപ്പെട്ടവർക്കായിട്ടാണ് ക്യാമ്പ്. ചായക്കൂട്ട് (പിഗ്മെന്റ്) ഉപയോഗിച്ച് കൈകൾകൊണ്ട് പുരികത്തിലെ മുടിയിഴകളുടെ അതെ മാതൃകയിൽ വരക്കും. കീമോതെറാപ്പി ചികിത്സയ്ക്ക് ശേഷം കുറഞ്ഞത് ആറ് മാസമെങ്കിലും കഴിഞ്ഞിരിക്കണം. നിലവിൽ ചികിത്സയിലായിരിക്കരുത്. രജിസ്ട്രേഷന് ഫോൺ: 8921409580 (ഡോ. ആര്യ എസ്. നളിൻ), 7000175380 (ഡോ. തരുൺ കെ. ജോഷി).