കാലടി: മുന്നറിയിപ്പില്ലാതെ വൈദ്യുതി കണക്ഷൻ വിഛേദിക്കുന്ന ചില ഉദ്യോഗസ്ഥരുടെ രാഷട്രീയ നീക്കത്തിനെതിരെ കെ.എസ്.ഇ.ബി മലയാറ്റൂർ ഡിവിഷൻ ഓഫീസിന് മുൻപിൽ എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. സി.പി.എം കാലടി ഏരിയാ സെക്രട്ടറി സി.കെ.സലിംകുമാർ ഉദ്ഘാടനം ചെയ്തു. വി.എൻ.ഉണ്ണി അദ്ധ്യക്ഷനായി. കെ.കെ.വത്സൻ, ഇ.ടി പൗലോസ്, കെ.കെ.പ്രഭ,തങ്കച്ചൻ ആലപ്പാടൻ, പി.സി.സജീവ്,ടി.സി.വേലായുധൻ എന്നിവർ സംസാരിച്ചു.