കാലടി: കേരളത്തിലെ എല്ലാ മേഖലയിലും വികസനം എത്തിച്ച ഭരണമായിരുന്നു കഴിഞ്ഞ അഞ്ച് വർഷത്തെ എൽ.ഡി.എഫ് സർക്കാരിന്റേതെന്നു ജോൺ ഫെർണാണ്ടസ് എം.എൽ.എ പറഞ്ഞു. എൽ.ഡി.എഫ് കാഞ്ഞൂർ പഞ്ചായത്ത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകടനത്തിലും പൊതുസമ്മേളനത്തിലും കോൺഗ്രസ് (എസ് )സംസ്ഥാന സെക്രട്ടറി അനിൽ കാഞ്ഞിലി, സി.പി.എം ഏരിയാ സെക്രട്ടറി സി.കെ.സലിംകുമാർ, ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറി ജമ്പാർതച്ചയിൽ, ടി.ഐ.ശശി,കെ.പി.ബിനോയ്, കെ.വി.വിബിൻ, ചന്ദ്രവതി രാജൻ ,എം.ജി.ഗോപിനാഥ്,പി .അശോകൻ,പി. തമ്പാൻ, എം.കെ.ലെനിൻ എന്നിവർ പ്രസംഗിച്ചു.