railway

 ചരക്കുനീക്ക അളവിലും വരുമാനത്തിലും മികച്ച വർദ്ധന

കൊച്ചി: കൊവിഡ് കാലത്ത് ചരക്കുനീക്കത്തിൽ റെയിൽവേ കുറിച്ചത് മികച്ച വരുമാന വർദ്ധന. 2019-20ലെ 1.13 ലക്ഷം കോടി രൂപയിൽ നിന്ന് 1.17 ലക്ഷം കോടി രൂപയായാണ് കഴിഞ്ഞ സാമ്പത്തികവർഷം (2020-21) വരുമാനം ഉയർന്നത്. ചരക്കുനീക്കം 1,209.32 ദശലക്ഷം ടണ്ണിൽ നിന്ന് 1,232.63 ദശലക്ഷം ടണ്ണായി വർദ്ധിച്ചു.

കഴിഞ്ഞമാസത്തെ ചരക്കുനീക്കം 103.05 ദശലക്ഷം ടണ്ണിൽ നിന്നുയർന്ന് 130.38 ദശലക്ഷം ടണ്ണിലെത്തി. 12,887.71 കോടി രൂപയാണ് കഴിഞ്ഞമാസത്തെ വരുമാനം. 2020 മാർച്ചിലെ വരുമാനം 10,215.08 കോടി രൂപയായിരുന്നു. ചരക്കുനീക്കത്തിലെ ശരാശരി ട്രെയിൻ വേഗം മണിക്കൂറിൽ 24.93 കിലോമീറ്ററിൽ നിന്ന് 45.6 കിലോമീറ്ററായി മെച്ചപ്പെട്ടത് ഇന്ത്യൻ റെയിൽവേയ്ക്ക് നേട്ടമായി.