തൃക്കാക്കര: അവധി ദിനത്തിലും തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തൃക്കാക്കര നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി.തോമസ്. കോളനികൾ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. കടവന്ത്ര കുടുംബി കോളനിയിലെ മുഴുവൻ വീടുകളും കയറി വോട്ട് അഭ്യർത്ഥിച്ചു. ജവഹർ നഗർ, എളംകുളം, പടമുഗൾ ,ഓലി മുഗൾ ,കരിമക്കാട്, തൃക്കാക്കര തുടങ്ങിയ പ്രദേശങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. മണ്ഡലത്തിലെ കന്നി വോട്ടർമാരെ നേരിൽ കണ്ടാണ് പി.ടി.തോമസ് വോട്ട് അഭ്യർത്ഥിച്ചത്. പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ മണ്ഡലം മുഴവൻ ഒരു റൗണ്ട് കൂടി ഓടിയെത്താനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥി.