1
പര്യടനത്തിനിടെ എൻ.ഡി.എ. തൃക്കാക്കര മണ്ഡലം സ്ഥാനാർത്ഥി എസ്.സജിയോട് കുടിവെള്ള ക്ഷാമത്തെ കുറിച്ച് വിവരിക്കുന്ന പ്രദേശവാസിയായ പ്രകാശൻ.

തൃക്കാക്കര: എൻ.ഡി.എ തൃക്കാക്കര മണ്ഡലം സ്ഥാനാർത്ഥി എസ്.സജി ദു:ഖവെള്ളിയാഴ്‌ച ദിനത്തിൽ ഗൃഹ സമ്പർക്കം നടത്തിയും പൗരപ്രമുഖരേയും സാമുദായിക നേതാക്കളെ സന്ദർശിച്ചും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി. തമ്മനം, പോണോക്കര, ചങ്ങമ്പുഴ പാർക്ക് തുടങ്ങിയ മേഖലകളിലായിരുന്നു ഗൃഹസമ്പർക്കം. രൂക്ഷമായ കുടിവെള്ള ക്ഷാമം അടക്കമുള്ള പ്രതിസന്ധിയെ കുറിച്ച് പ്രദേശവാസികൾ സജിയോട് വിവരിച്ചു.
കേന്ദ്രമന്ത്രാലയ ഉദ്യോഗസ്ഥയും പബ്ലിക് പോളിസി വിദഗ്ദ്ധയുമായ വിനീത ഹരിഹരനും ചളിക്കവട്ടം മേഖലയിലെ പര്യടനത്തിൽ സജിക്ക് ഒപ്പമുണ്ടായിരുന്നു. കേന്ദ്ര സർക്കാരിന്റെ ജനപ്രിയ പദ്ധതികൾ പരിചയപ്പെടുത്തിയായിരുന്നു പര്യടനം.