udf
കുന്നത്തുനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി. സജീന്ദ്രന്റെ റോഡ് ഷോയിൽ ചലച്ചിത്രതാരം ജഗദീഷ് പങ്കെടുക്കുന്നു

കോലഞ്ചേരി: അവസാന ലാപ്പ് ഓട്ടത്തിന് തുടക്കം കുറിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി.സജീന്ദ്രൻ ഇന്നലെ വിവിധ കോളനികളിൽ സന്ദർശിച്ച് വോട്ടഭ്യർത്ഥന നടത്തി. ചക്യോത്ത്, പുത്തയത്ത് മുകൾ, നെല്ലി മുഗൾ, കരിമുഗൾ എഫ്.എ.സി.ടി കോളനി, നോർത്ത് വാഴക്കുളം മണ്ഡലത്തിലെ മാവിൻ ചുവട് ലക്ഷം വീട് കോളനിയിലും, നാല് സെന്റ് കോളനിയിലും സന്ദർശിച്ചു. വൈകിട്ട് സിനിമാ നടൻ ജഗദീഷും സ്ഥാനാർത്ഥിയും ചേർന്ന് മുടിക്കൽ വഞ്ചിനാട് ജംഗ്ഷനിൽ നിന്ന് മലയിടം തുരുത്തു വരെ റോഡ്ഷോ നടത്തി. ഇരു ചക്രവാഹനങ്ങളടക്കം നിരവധി വാഹനങ്ങൾ അണി ചേർന്നു.