കോലഞ്ചേരി: ദുഖവെള്ളി ദിനത്തിൽ നിശബ്ദ പ്രചാരണം നടത്തി ഇടത് മുന്നണി സ്ഥാനാർത്ഥി പി.വി. ശ്രീനിജിൻ. രാവിലെ വിവിധ ദേവാലയങ്ങളിലെത്തി വിശ്വാസികളെ കണ്ട ശേഷം മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിലെ വിവിധ കോളനികളിലെത്തി വോട്ടഭ്യർത്ഥിച്ചു. മഴുവന്നൂർ പഞ്ചായത്തിലെ ഐരാപുരം കോളനി, കണ്ടാത്തുകുന്ന് കോളനി, കുന്നത്തുനാട് പഞ്ചായത്തിലെ പഴമല, വെള്ളാരംകുഴി, കുമ്മനോട് 4 സെന്റ്, വിപ്പനാട്ടുകുടി, പുന്നോർക്കോട്, കയ്യാലക്കുടി കോളനികളിൽ വോട്ടഭ്യർത്ഥിച്ചു. നേതാക്കളായ എം.പി. വർഗീസ്, എം. ഹർഷൻ, വി.കെ. അജിതൻ, മുണ്ടക്കൽ രാധാകൃഷ്ണൻ, സി.പി. ഗോപാലകൃഷ്ണൻ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.