അങ്കമാലി: അങ്കമാലിയിലെ എൽ.ഡി.എഫ്.സ്ഥാനാർത്ഥി അഡ്വ: ജോസ് തെറ്റയിൽ കുടുംബസമേതം അങ്കമാലി ബസലിക്ക പള്ളിയിലെത്തി ദുഖവെള്ളിദിന ശുശ്രൂക്ഷകളിൽ പങ്കെടുത്തു. തുടർന്ന് മേക്കാലടി ജുമാ മസ്ജിദ് സന്ദർശിക്കുകയും നിസ്കാരത്തിൽ പങ്കെടുക്കാനെത്തിയവരോട് വോട്ടഭ്യർത്ഥിക്കുകയും ചെയ്തു. നേതാക്കളായ കെ.എ.ചാക്കോച്ചൻ, അനിൽമാണിക്യമംഗലം, വി.എം.സിദ്ദിഖ്, കെ.എ.റാഫി, പൗലോസ് തുവ, കെ.വി.സുഭാഷ്, എം.എ.സിദ്ദിഖ്, എസ്.രാജേഷ് എന്നിവരോടൊപ്പമാണ് ജുമാ മസ്ജിദ് സന്ദർശിച്ചത്.