കാലടി: ഭരണപ്രതിപക്ഷങ്ങൾ തമ്മിൽ ഏറെ വിവാദമായ മറ്റൂർ-ചെമ്പച്ചേരി പുതിയ ടൈൽ വിരിച്ച റോഡിലൂടെ യു.ഡി.എഫ് സ്ഥാനാർത്ഥി റോജി എം. ജോൺ പദയാത്ര നടത്തി. എം.സി റോഡിൽ മറ്റൂരിൽ നിന്നാരംഭിച്ച് കാലടിമഞ്ഞപ്ര റോഡിൽ കൈപ്പട്ടൂർ ജംഗ്ഷനിലെത്തുന്ന മറ്റൂർ-ചെമ്പച്ചേരി റോഡിന് 2 കീലോമീറ്റർ ദൈർഘ്യമണ്ട്. എം.സി. റോഡലേയും കാലടി ടൗണിലേയും ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനും എം.സി. റോഡിൽ നിന്നും മലയാറ്റൂർ, കോടനാട്, മഞ്ഞപ്ര ഭാഗങ്ങളലേക്കും എളുപ്പത്തിൽ എത്തുന്നതിനുമുള്ള റോഡ് റോജി എം. ജോൺ മുൻകൈയടുത്ത് പൊതുമരാമത്ത് വകുപ്പിൽ നിന്ന് രണ്ട് ഘട്ടമായി 4.55 കോടി രൂപ അനുവദിച്ചാണ് പണികൾ നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി. ആന്റണി, സെബി കിടങ്ങേൻ, വൈസ് പ്രസിഡന്റ് ശാന്ത ബിനു, യുഡി.എഫ് നേതാക്കളായ സാംസൺ ചാക്കോ.കെ. ബി.സാബു, റെന്നി പാപ്പച്ചൻ എന്നിവരും നൂറ് കണക്കിന് നാട്ടുകാരും പദയാത്രയിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു.