കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതിനൊപ്പം കൊവിഡ് വ്യാപന ഭീഷണി രൂക്ഷമാകുന്നു. രോഗവ്യാപന തോത് വർദ്ധിക്കുന്നത് ആരോഗ്യ പ്രവർത്തകരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
പ്രചാരണവുമായി ബന്ധപ്പെട്ട് ആളുകൾ കൂട്ടംകൂടുന്നതിനാൽ രോഗം പകരുന്നതിന്റെ വേഗത വർദ്ധിക്കുകയാണ്. കൊച്ചി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയേറി. വരും ദിനങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം തുടങ്ങിയ ഓർമ്മപ്പെടുത്തലുകളുമായി ആരോഗ്യവകുപ്പ് ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചത്തെ കൊവിഡ് രോഗികളുടെ കണക്ക്
രോഗികൾ, രോഗമുക്തർ
മാർച്ച് 25- 188, 171
മാർച്ച് 26 -171, 326
മാർച്ച് 27 - 247 ,391
മാർച്ച് 28 - 220, 326
മാർച്ച് 29 - 184, 508
മാർച്ച് 30 - 283, 309
മാർച്ച് 31 - 316,232
ഏപ്രിൽ 1 -327 ,157
ഏപ്രിൽ 2 - 278, 393
വാക്സിനേഷന് മുൻഗണന
45 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ച വ്യാഴാഴ്ച 5000 പേർ ആദ്യ ഡോസ് സ്വീകരിച്ചു. അവധിദിവസമായതിനാൽ ഇന്നലെയും തിരക്ക് പൊതുവേ കുറവായിരുന്നു. തിങ്കളാഴ്ച മുതൽ വാക്‌സിൻ സ്വീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുമെന്ന് നോഡൽ ഓഫീസർ ഡോ.എ.ജി.ശിവദാസ് പറഞ്ഞു.
• ജില്ലയിൽ നാലര ലക്ഷത്തോളം പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചു
• 4,60000 ഡോസ് മരുന്ന് വിതരണം ചെയ്തു
• 45 വയസിന് മുകളിലുള്ള 7 ലക്ഷത്തോളം പേർ ജില്ലയിലുണ്ട്
• നിലവിൽ 160 വാക്സിനേഷൻ കേന്ദ്രങ്ങൾ ഉടനെ 225 ആക്കും.
• കൂടുതൽ ക്യാമ്പുകൾ ആരംഭിക്കാനും ഉദ്ദേശമുണ്ട്