മൂവാറ്റുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പൊതു പര്യടനം അവസാനിക്കാൻ ഒരു ദിവസം മാത്രം അവശേഷിക്കെ യു. ഡി. എഫ് സ്ഥാനാർത്ഥി ഡോ.മാത്യു കുഴൽനാടന്റെ പര്യടനം അന്തിമഘട്ടത്തിൽ. ഇന്ന് പായിപ്ര പഞ്ചായത്തിലും മുളവൂർ പഞ്ചായത്തിലും സമഗ്ര പര്യടനം നടത്തും. ഇന്ന് രാവിലെ 8ന് മുളവൂർ ഡിവിഷനിൽ പെരുമറ്റം പള്ളിക്കുറ്റിയിൽ നിന്ന് ആരംഭിക്കുന്ന പര്യടനം 10 ന് പീരുക്കുടിപ്പടിയിൽ സമാപിക്കും. ഉച്ച കഴിഞ്ഞ് പായിപ്ര തട്ടുപറമ്പിൽ ആരംഭിക്കുന്ന പര്യടനം രാത്രി 8.30 ന് പള്ളിപ്പടിയിൽ അവസാനിക്കും. ഇന്നലെ ദു:ഖവെള്ളി പ്രമാണിച്ച് പ്രചാരണ പരിപാടിയുണ്ടായിരുന്നില്ല. വിവിധ പള്ളികളിൽ സന്ദർശിച്ചു.