മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാം ഇന്നലെ ക്രിസ്ത്യൻ ദേവാലയങ്ങളിൽ സന്ദർശനം നടത്തി. സുഹൃദ് ഭവനങ്ങളും സന്ദർശിച്ചു. രാവിലെ കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിലെത്തി. പായിപ്ര ,വാളകം എന്നിവിടങ്ങളിൽ മരണ വീടുകളും സന്ദർശിച്ചു.പെരുമറ്റം മസ്ജിദ്, പേട്ട ജുമാ മസ്ജിദ് എന്നിവിടങ്ങളിലും എൽദോ എബ്രഹാം സന്ദർശിച്ചു.മാറാടി പഞ്ചായത്തിലെ എൽ.ഡി.എഫ് കുടുംബയോഗങ്ങളിൽ പങ്കെടുത്തു. സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് വോട്ടഭ്യർത്ഥന നടത്തി. മലയാറ്റൂർ തീർത്ഥയാത്രയ്ക്കായ് ബന്ധുക്കളോടുമൊപ്പം ഇടുക്കി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഇരുവരും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്ക് വച്ച് നഗരത്തിൽ വോട്ടഭ്യർത്ഥിച്ചു.