തൃക്കാക്കര: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഫൈനൽ റൗണ്ടിന് തുടക്കമിട്ട് തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.ജെ.ജേക്കബ്. വ്യാഴാഴ്ച അവസാനിച്ച വാഹന പര്യടനത്തിന് ശേഷം ദുഃഖവെള്ളി ദിനത്തിൽ ആരാധനാലയങ്ങളിലും പരിചയക്കാരുടെ വീടുകളിലുമായിരുന്നു സന്ദർശനം. രാവിലെ എളംകുളം സി.എസ്‌.ഐ പള്ളിയിലും തമ്മനം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി. പിന്നീട് കലൂർ മേഖലയിൽ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും വീടുകളിൽ നേരിട്ടെത്തി വോട്ടഭ്യർത്ഥിച്ചു. തൈക്കൂടം സെന്റ് ആന്റണീസ് റോഡ്, മാനുവൽ റോഡ്, ചെട്ടിച്ചിറ ഭാഗങ്ങളിലും ഭവനസന്ദർശനം നടത്തി.