കോലഞ്ചേരി: സർവീസിൽ നിന്ന് വിരമിച്ച പുത്തൻകുരിശ് ഗവ. സർവന്റ്‌സ് സഹകരണ സംഘം പ്രസിഡന്റ് സി.കെ. രാജന് യാത്രഅയപ്പ് നൽകി. സംഘം വൈസ് പ്രസിഡന്റ് കെ.കെ. സുശീല സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിൽസൻ കെ. സ്‌കറിയ, സുരേഷ് ടി. ഗോപാൽ, വി.കെ. സുരേഷ്‌കുമാർ, എ.ഡി. ചന്ദ്രമോഹൻ, കെ.കെ. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.