അങ്കമാലി: എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.കെ.വി.സാബു ദുഃഖവെള്ളി ദിനത്തിൽ മലയാറ്റൂർ കുരിശുമുടി കയറി. താഴത്തെ പള്ളി റെക്ടർ ഫ. വർഗീസ് മണവാളനെ കണ്ട് അനുഗ്രഹം വാങ്ങിയാണ് മല ചവിട്ടിയത്. തുടർന്ന് കുർബാനയിൽ പങ്കെടുത്തു. സ്ഥാനാർത്ഥിയോടൊപ്പം ബിജു പുരുഷോത്തമൻ, കെ എസ്.തമ്പാൻ, പി.എൻ.സോമൻ, തങ്കച്ചൻ വർഗീസ്, കെ.വി. ബിന്ദു, സോമൻ പീതാംബരൻ, അജേഷ് പാറക്ക, ജോബി പോൾ എന്നിവരും ഉണ്ടായിരുന്നു.