കളമശേരി : എൽ. ഡി.എഫ്. സ്ഥാനാർത്ഥി രാജീവിനൊപ്പം സാംസ്കാരിക സായഹ്നം പരിപാടിയിൽ പ്രമുഖ സിനിമാ പ്രവർത്തകർ ഏലൂരിലെ പാതാളം കവലയിൽ സംസാരിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് കുസാറ്റ് കവലയിൽ നിന്ന് പാതാളത്തേക്ക് നടത്തുന്ന സ്ഥാനാർത്ഥിയുടെ റോഡ് ഷോയുടെ സമാപനത്തോടനുബന്ധിച്ചാണ് പരിപാടി.
സംവിധായകൻ ആഷിക് അബു, സംഗീതസംവിധായകൻ ബിജിബാൽ, നടനും ഗായകനും സംവിധായകനുമായ ശ്രീനാഥ് ഭാസി, നടി റിമ കല്ലിങ്കൽ, നടനും സംവിധായകനുമായ സൗബിൻ ഷാഹിർ നടന്മാരായ മണികണ്ഠൻ ആചാരി, ഗോകുലൻ തുടങ്ങിയവർ പങ്കെടുക്കും.