bbb
ഫോട്ടോ

തൃപ്പൂണിത്തുറ: ദുഃഖവെള്ളി ദിനത്തിൽ രാവിലെ പനങ്ങാട് പ്രദേശത്ത് ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ച്‌ വിശ്വാസികളെയും വൈദികരെയും നേരിൽ കണ്ട ശേഷം വലിയകുളം മുച്ചൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെത്തി. ഭക്തജനങ്ങളോട് കുശലം പറഞ്ഞും ക്ഷേത്ര ഭാരവാഹികളുമായി ചർച്ച നടത്തിയും ഏറെ സമയം അവിടെ ചെലവഴിച്ചു. വഴിപാടുകളും കഴിച്ച ശേഷമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ബാബു മടങ്ങിയത്. ഉച്ചയോടെ മണ്ഡലത്തിലെ മുസ്ലിം ദേവാലയങ്ങൾ സന്ദർശിച്ചു. തുടർന്ന് വിവിധ എൻ.എസ്.എസ് കരയോഗങ്ങൾ, എസ്.എൻ.ഡി.പി ശാഖാ ഭാരവാഹികൾ, വിവിധ സമുദായ നേതാക്കൾ എന്നിവരെ കണ്ട് സൗഹൃദം പുതുക്കി. തിരഞ്ഞെടുപ്പിന് മൂന്ന് ദിനം മാത്രം ശേഷിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കെ.ബാബു. വോട്ടെടുപ്പിന് മുൻപായി വോട്ടർമാരെ നേരിട്ട് കാണാനാണ് ശ്രമം. കെ.ബാബുവിന്റെ പ്രചാരണത്തിനായി ഹൈബി ഈഡൻ എം.പി ഇന്ന് ഇടക്കൊച്ചി മുതൽ പള്ളുരുത്തി വെളി വരെയാണ് റോഡ് ഷോ.