photo
വൈപ്പിനിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.എൻ.ഉണ്ണികൃഷ്ണൻ ഞാറക്കൽ അമൃതവർ ഷിണി സംഗമത്തിൽ.

വൈപ്പിൻ: ദു:ഖവെള്ളിയാഴ്ചയായ ഇന്നലെ ആരവങ്ങളൊഴിവാക്കി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി

വൈപ്പിനിലെ എൽ.ഡി. എഫ്. സ്ഥാനാർത്ഥി കെ.എൻ. ഉണ്ണിക്കൃഷ്ണൻ. രാവിലെ ചെറായിയിലെ സൗഹൃദകൂട്ടായ്മയിൽ പങ്കെടുത്തു. ഞാറക്കൽ പുലൂറ്റ് പറമ്പ് ക്ഷേത്രം ഹാളിൽ കൂടിയ അമൃതവർഷിണി സ്വാശ്രയ സംഘം സംഗമത്തിലും പങ്കെടുത്തു. കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിയുടെ വീട്, പുത്തൻപുരക്കൽ കുടുംബങ്ങൾ, തെക്കൻ മാലിപ്പുറം കോളനി, മാലിപ്പുറം സങ്കേതം ഹാജിത് പള്ളി, സിനിമാതാരം മജീദിന്റെ വീട്, മുൻമന്ത്രി എം. കെ. കൃഷ്ണന്റെ മകൻ ഡോ. സുദർശനന്റെ വീട്, നായരമ്പലം വെളിയത്താം പറമ്പ് ഞാറയ്ക്കാട് തറവാട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.