photo
വൈപ്പിനിലെ യു .ഡി. എഫ്. സ്ഥാനാർത്ഥി ദീപക് ജോയ് മുനമ്പം മദ്രസ്സയിൽ സന്ദർശനം നടത്തുന്നു.

വൈപ്പിൻ: ദു:ഖവെള്ളി ദിനത്തിൽ ദേവാലയങ്ങൾ സന്ദർശിച്ച് വൈപ്പിനിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ദീപക് ജോയ്. മുളവുകാട്, ബോൾഗാട്ടി, വല്ലാർപാടം എന്നിവിടങ്ങളിലെ ദേവാലയങ്ങൾ, ഞാറക്കൽ, നായരമ്പലം, പുതുവൈപ്പ്, ചെറായി പ്രദേശങ്ങളിലെ കോൺവെന്റുകൾ, നായരമ്പലം ഇസ്ലാം മദ്രസ്സ, മുനമ്പം മദ്രസ്സ എന്നിവിടങ്ങളിലും സന്ദർശനം നടത്തി. വ്യാപാര സ്ഥാപനങ്ങൾ, പീലിംഗ് ഷെഡുകൾ എന്നിവയും സന്ദർശിച്ചു.