s

തൃ​ക്കാ​ക്ക​ര​:​ ​മു​ട്ടാ​ർ​പു​ഴ​യി​ൽ​ ​പ​തി​നൊ​ന്നു​കാ​രി​ ​വൈ​ഗ​ ​മു​ങ്ങി​മ​രി​ച്ച​ ​കേ​സി​ൽ​ ​പൊ​ലീ​സ് ​തെ​ര​യു​ന്ന​ ​പി​താ​വ് ​കാ​ക്ക​നാ​ട് ​ക​ങ്ങ​ര​പ്പ​ടി​ ​ഹാ​ർ​മ​ണി​ ​ഫ്ളാ​റ്റി​ൽ​ ​ശ്രീ​ഗോ​കു​ല​ത്തി​ൽ​ ​സാ​നു​ ​മോ​ഹ​ൻ​ 16​ ​ല​ക്ഷ​ത്തി​ന്റെ​ ​ചി​ട്ടി​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​ ​കേ​സി​ലെ​ ​പ്ര​തി.​ ​പൂ​നെ​യി​ൽ​ ​ലെ​യ്‌​ത്ത് ​ബി​സി​ന​സ് ​ന​ട​ത്തി​വ​ന്ന​ ​സാ​നു​ 2015​ൽ​ 16​ ​ല​ക്ഷ​ത്തി​ന്റെ​ ​ചി​ട്ടി​വി​ളി​ച്ച​ശേ​ഷം​ ​പ​ണ​മ​ട​ക്കാ​തെ​ ​മു​ങ്ങു​ക​യാ​യി​രു​ന്നു.​ ​
ബി​സി​ന​സ് ​ത​ക​ർ​ന്ന​പ്പോ​ൾ​ ​പ​ല​രി​ൽ​നി​ന്നും​ ​പ​ണം​ ​ക​ടം​വാ​ങ്ങി.​ 20​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ചി​ട്ടി​യി​ൽ​ ​ചേ​ർ​ന്ന് ​വി​ളി​ച്ചെ​ടു​ത്തു.​ ​തി​രി​ച്ച​ട​വ് ​മു​ട​ക്കം​ ​വ​ന്ന​പ്പോ​ൾ​ ​സെ​ക്യൂ​രി​റ്റി​യാ​യി​ ​കൊ​ടു​ത്ത​ ​ചെ​ക്കു​ക​ൾ​ ​മ​ട​ങ്ങി.​ ​ഫി​നാ​ൻ​സ് ​സ്ഥാ​പ​നം​ ​കേ​സ് ​കൊ​ടു​ത്ത​പ്പോ​ഴാ​ണ് ​വാ​ട​ക​യ്ക്ക് ​താ​മ​സി​ച്ചി​ട​ത്തു​നി​ന്ന് ​അ​ർ​ദ്ധ​രാ​ത്രി​ ​വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ​ ​പോ​ലും​ ​എ​ടു​ക്കാ​തെ​ ​കു​ടും​ബം​ ​നാ​ടു​വി​ട്ട​ത്.​ ​സാ​നു​വി​ന്റെ​ ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ളെ​ല്ലാം​ ​പൂ​നെ​യി​ലാ​ണ്.
അതേസമയം സാ​നു​ ​മോ​ഹ​ന്റെ​ ​സു​ഹൃ​ത്തി​നെ​ ​തേ​ടി​ ​കൊ​ച്ചി​ ​സി​റ്റി​ ​പൊ​ലീ​സ് ​തി​രു​വ​ന​ന്ത​പു​ര​ത്തും.​ ​കാ​ണാ​താ​കും​ ​മു​മ്പ് ​സാ​നു​ ​പ​തി​വാ​യി​ ​ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​ത് ​ഈ​ ​സു​ഹൃ​ത്തി​നെ​യാ​ണ്.​
​ഇ​യാ​ളു​ടെ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ലൊ​ക്കേ​ഷ​ൻ​ ​കോ​യ​മ്പ​ത്തൂ​രി​ലും​ ​നേ​ര​ത്തേ​ ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​വൈ​കു​ന്നേ​രം​ ​തി​രു​വ​ന​ന്ത​പു​ര​ത്തും​ ​ട​വ​ർ​ ​ലൊ​ക്കേ​ഷ​ൻ​ ​സ്ഥി​രീ​ക​രി​ച്ച​തി​നാ​ലാ​ണ് ​പൊ​ലീ​സ് ​ഇ​വി​ടേ​ക്കും​ ​അ​ന്വേ​ഷ​ണം​ ​വ്യാ​പി​പ്പി​ക്കു​ന്ന​ത്.​ ​സാ​നു​വാ​ണോ​ ​ഈ​ ​ഫോ​ൺ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും​ ​സം​ശ​യ​മു​ണ്ട്.

 കാമറകൾ തകരാറിൽ

വൈഗ മരിച്ച മാർച്ച് 21ന് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിലെ സി.സി ടിവി സംവിധാനം പ്രവർത്തിച്ചിരുന്നില്ല. തലേന്ന് ഇടിമിന്നലിൽ കേടായ സി.സി ടി.വി കഴിഞ്ഞദിവസമാണ് നന്നാക്കിയത്. വൈഗയെ സാനു കാറിൽനിന്ന് തോളിലിട്ടാണ് ഫ്ളാറ്റിലേക്കും തിരിച്ചും കൊണ്ടുവന്നതെന്ന് മൊഴിയുള്ളതായി അറിയുന്നു.

സാനു മോഹൻ ചെന്നൈയിൽ

സാനു മോഹൻ ചെന്നൈയിലുണ്ടെന്ന സൂചനയെത്തുടർന്ന് തൃക്കാക്കര എസ്.ഐയും സംഘവും മൂന്ന് ദിവസമായി അവിടെയാണ്. നാളെ ഒരു പൊലീസ് സംഘം കൂടി പോകുന്നുണ്ട്.

ഫ്ളാറ്റ് പണയം വച്ചത് സ്വകാര്യ ബാങ്കിൽ ?

സാനു മോഹൻ ഭാര്യ രമ്യ അറിയാതെ അവരുടെ പേരിലുളള ഫ്ളാറ്റ് വലിയ തുകയ്ക്ക് പണയംവച്ചത് സ്വകാര്യ ബാങ്കിലാണെന്ന് പൊലീസ് പറഞ്ഞു. ജില്ലയിലെ പ്രധാന ബാങ്കുകളിലെല്ലാം പരിശോധന നടത്തിയെങ്കിലും വിവരം ലഭിച്ചിട്ടില്ല.

2016ൽ രമ്യയുടെ പേരിൽ വാങ്ങിയതാണ് കങ്ങരപ്പടി ഹാർമണി ബീറ്റാ ഗ്രീൻ 6 എ ഫ്‌ളാറ്റ്. സാമ്പത്തിക പ്രതിസന്ധിയിലായിരിക്കേ,ഫ്ളാറ്റ് വാങ്ങിയതെങ്ങനെയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.