വൈപ്പിൻ: ഞാറക്കൽ സൗത്ത് എസ്.എൻ.ഡി.പി ശാഖായോഗത്തിലെ ശ്രീഗുരു സ്വയംസഹായസംഘത്തിന്റെ 14-ാം വാർഷികം വൈപ്പിൻ യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.വി.എസ്. ദാസൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ.എസ്. അനിൽ, യൂണിയൻ കൗൺസിലർ സി.വി. ബാബു, കെ.പി. മോഹനൻ, ലത സുബ്രഹ്മണ്യൻ, എം.എസ്. ശ്രീജൻ, ഒ.ആർ. രമേശൻ, കെ.സി. രവീന്ദ്രബാബു, പി.എ. ഷിബി എന്നിവർ പ്രസംഗിച്ചു.