മൂവാറ്റുപുഴ: മലയാളിയായ മർച്ചന്റ് നേവി സെക്കൻഡ് ഓഫീസർ ആസ്‌ട്രേലിയയിലെ ഗ്ലാസ്റ്റൻ തുറുമുഖത്ത് ജോലിക്കിടെ കപ്പലിൽവെച്ച് നിര്യാതനായി. മേക്കടമ്പ് ശ്രീശൈലം വീട്ടിൽ മുത്തോലപുരം സ്വദേശി സുദീപ് പുരുഷോത്തമനാണ് (48) ഹൃദയാഘാതമുണ്ടായി മരണമടഞ്ഞത്. വ്യാഴാഴ്ച രാത്രിയാണ് കപ്പലിലുള്ളവർ സുദീപിന്റെ നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ചത്. ഭാര്യ: ജയ്‌സി (ഇന്ദു). മക്കൾ: കാർത്തിക് സുദീപ്, കീർത്തന സുദീപ് (ഇരുവരും മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ). മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം പിന്നീട്.