കൊച്ചി: ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി.എസ്.ജെ.പി) തട്ടിപ്പ് സംഘമാണെന്ന് വേങ്ങര മണ്ഡലത്തിലെ സ്ഥാനാർത്ഥി അനന്യകുമാരി അലക്സ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാനത്തെ ആദ്യ ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥിയായ അനന്യ തിരഞ്ഞടുപ്പിൽനിന്ന് പിൻവാങ്ങിയെന്നും അറിയിച്ചു.
ഡി.എസ്.ജെ.പിക്കാരുടെ കള്ളക്കളികൾക്ക് കവറായി തന്നെ ഉപയോഗിക്കുന്നുവെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് പിന്മാറിയത്. പാർട്ടി എട്ട് നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുണ്ട്. ടി.ജി. നന്ദകുമാറാണ് അധിക്ഷേപിച്ച് സംസാരിച്ചതെന്നും ജീവന് ഭീഷണിയുള്ളതിനാൽ പൊലീസിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നൽകുമെന്നും അനന്യ പറഞ്ഞു.