കൊച്ചി: ഇടതുവലത് മുന്നണികളുടെ രാഷ്ട്രീയവഞ്ചനയ്ക്കെതിരെ അയ്യൻകാളി സാംസ്കാരിക സമിതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എയെ പിന്തുണയ്ക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1957മുതൽ പട്ടികജാതി വർഗ വിഭാഗങ്ങളുടെ അവസ്ഥയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് മന്ത്രി എ.കെ. ബാലൻ എഴുതിയിട്ടുള്ളത്. എന്തുകൊണ്ട് അദ്ദേഹത്തിന് അവകാശനിഷേധങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞില്ലെന്നും അവർ ചോദിച്ചു. അയ്യങ്കാളി സാംസ്കാരികസമിതി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ബാഹുലേയൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ജി. ശിവദാസ്, ജില്ലാ സെക്രട്ടറി പി.ബി. രാജൻ എന്നിവർ സന്നിഹിതരായിരുന്നു.