കൊച്ചി: വർക്കല നാരായണ ഗുരുകുലം അദ്ധ്യക്ഷനും ചിന്തകനുമായ ഗുരു മുനിനാരായണപ്രസാദിന്റെ ജില്ലയിലെ ശതാഭിഷേക ആഘോഷങ്ങൾ 11ന് മലയാറ്റൂർ നാരായണ ഗുരുകുലത്തിൽ ആരംഭിക്കും. രാവിലെ 9.30ന് നടക്കുന്ന ഹോമത്തിനും പ്രാർത്ഥനയ്‌ക്കും ശേഷം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും.

ഡിസംബർ 24 വരെ ഒരു വർഷം നീളുന്ന സെമിനാറുകളും കുടുംബസദസുകളും പഠനസംഗമങ്ങളും നടക്കും. ജില്ലയിൽ 10 സെമിനാറുകളും 100 കുടുംബസദസുകളും സംഘടിപ്പിക്കും.
കാലടി ശ്രീശങ്കരാചാര്യ സർവകലാശാലാ അദ്ധ്യാപകൻ ഡോ.എം.വി. നടേശൻ അദ്ധ്യക്ഷത വഹിക്കും. സി.എച്ച്.മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തും. ഇടപ്പള്ളി നാരായണ ഗുരുകുലം അദ്ധ്യക്ഷൻ സ്വാമി വർഗീസ്, തോട്ടുവ മംഗലഭാരതി അദ്ധ്യക്ഷ സ്വാമിനി ജ്യോതിർമയി ഭാരതി, മലയാറ്റൂർ നാരായണ ഗുരുകുലം അദ്ധ്യക്ഷൻ സ്വാമി ശിവദാസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രൊഫ. ആർ.അനിലൻ, വി.ജി.സൗമ്യൻ മാസ്റ്റർ, ഡോ.വി.കെ.സന്തോഷ്, ടി.എസ്.നിഷ കൊല്ലം, ദേവേഷ് ഭാരതി, കെ.പി.ലീലാമണി, അഡ്വ. അരുണകുമാരി, ഡോ. എൻ.ആർ.വിജയരാജ്, സുനിൽ മാളിയേക്കൽ, നിഷാന്ത് പി.വി, പ്രോഗ്രാം ചീഫ് കോഓർഡിനേറ്റർ എം.എസ്.സുരേഷ്, ജില്ലാ കൺവീനർ പി.കെ.ഷിജു എന്നിവർ സംസാരിക്കും.