കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് കേരള ധീവരസഭ. സംസ്ഥാന പ്രസിഡന്റ് പി.ഡി. സോമകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. ജനറൽ സെക്രട്ടറി സി.കെ. പത്മനാഭൻ, വൈസ് പ്രസിഡന്റ് എം.എ. മോഹനൻ, ട്രഷറർ പെരിഞ്ഞനം പ്രകാശൻ, ജോയിന്റ് സെക്രട്ടറിമാരായ ദേവരാജൻ, ഇ.ബി. സുദർശനൻ, അമൃത് ലാൽ, വിനായകൻ, കോട്ടുവള്ളിക്കാട് ജോഷി, ശിവദാസൻ എന്നിവ‌ർ സംസാരിച്ചു.