കൊച്ചി: എടവനക്കാട് 13-ാം വാർഡിലെ വീടുകളിൽ മലിനജലം കയറുന്ന പ്രശ്നത്തിൽ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് വീട്ടുകാർ ഇന്ന് കളക്‌ടറേറ്റിന് മുന്നിൽ ഉപവസിക്കും. ഇരുനൂറിലേറെ വീട്ടുകാരാണ് ദുരിതം അനുഭവിക്കുന്നത്. ചെമ്മീൻ കെട്ടുകാരും സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടാണ് ഈ ദു:സ്ഥിതിക്ക് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. കളക്‌ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് ഉണ്ണാവ്രതമെന്ന് ജനറൽ കൺവീനർ ഏലൂർ ഗോപിനാഥ്, കൺവീനർ പി.വി. ശശി എന്നിവർ പറഞ്ഞു