കുറുപ്പംപടി: അഴിമതിയും വികസനവുമാണ് തന്റെ ലക്ഷ്യമെന്ന് ട്വന്റി20 സ്ഥാനാർത്ഥി ചിത്ര സുകുമാരൻ പറഞ്ഞത് കരുതിക്കൂട്ടി പറഞ്ഞതാകാമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. ട്വന്റി20ക്ക് വേണ്ടി വോട്ട് പിടിക്കാൻ ഇതരസംസ്ഥാന തൊഴിലാളികളെയടക്കം മണ്ഡലത്തിൽ കൂലിക്ക് ഇറക്കുകയാണെന്നും എൽദോസ് കുന്നപ്പിള്ളി ആരോപിച്ചു. ട്വന്റി20 ജനങ്ങളെ പറ്റിച്ച് ചാരിറ്റി തട്ടിപ്പ് നടത്തുന്ന സംഘടനയാണെന്നും കിറ്റക്സ് ഉപകരണങ്ങൾക്ക് വിപണിയിൽ വില കൂട്ടി ജനങ്ങളെ ചൂഷണം ചെയ്യുന്ന കോർപ്പറേറ്റ് സംഘടനയ്ക്ക് എങ്ങനെ ജനസേവനം നല്ലരീതിയിൽ നടത്താൻ സാധിക്കുമെന്നും എൽദോസ് കുന്നപ്പിള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സക്കീർ ഹുസെൻ, ഒ.ദേവസി തുടങ്ങിയവർ പങ്കെടുത്തു.