കാലടി: ശ്രീശങ്കര കോളേജിൽ മാഗസിൻ പ്രകാശന ചടങ്ങിനിടെ പൂർവ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാലടി മറ്റൂർ കൈതാരത്ത് വീട്ടിൽ ആമോസ് ബാബു (21)വാണ് അറസ്റ്റിലായത്. അങ്കമാലി, കാലടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
ഈ കേസിലെ മറ്റൊരു പ്രതിയായ ശരത് ഗോപിയെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഡിവൈ.എസ്.പി എൻ.ആർ.ജയരാജ്, കാലടി ഇൻസ്‌പെക്ടർ ബി.സന്തോഷ് , സബ്ബ് ഇൻസ്‌പെക്ടർമാരായ പ്രശാന്ത് പി നായർ, ജോണി, ദേവസ്സി എസ്.സി.പി.ഒ മാരായ അനിൽ കുമാർ, പ്രിൻസ് എന്നിവരാണ് ഉണ്ടായിരുന്നത്.