മൂവാറ്റുപുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.മാത്യു കുഴൽനാടൻ ഇന്നലെ പായിപ്ര പഞ്ചായത്തിൽ പര്യടനം നടത്തി.

പഞ്ചായത്ത്തല പര്യടനം യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ പി.എം.അമീർ അലി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എ.മുഹമ്മദ് ബഷീർ മുഖ്യപ്രഭാക്ഷണം നടത്തി. കെ.എം.സലീം, ജോയി മാളിയേക്കൽ, കെ.എം പരീത്, സലീം ഹാജി, കെ.എം.അബ്ദുൽ മജീദ്, പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, വൈസ് പ്രസിഡന്റ് നിസ, അഡ്വ.എൻ. രമേശ്, പി.എ.ബഷീർ, എം.എം.സീതി , മണ്ഡലം പ്രസിഡന്റ് കെ.എം.പരിത്, ജലാൽ സ്രാമ്പിക്കൽ, കെ.എച്ച്.സിദ്ധീക്ക് , പി.എം. അസീസ്, എം.എസ്.അലി എന്നിവർ സംസാരിച്ചു.