കാലടി: കൊവിഡ് പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയപ്പോൾ പ്രവാസികൾക്ക് കൈത്താങ്ങായെത്തിയ എൽ.ഡി.എഫ് സർക്കാരിന്റെ അധികാരത്തുടർച്ചയ്ക്കായി തെരുവുനാടകം അവതരിപ്പിച്ച് വോട്ടഭ്യർത്ഥിക്കുകയാണ് പ്രവാസികൾ. സംഘത്തിന്റെ പര്യടനത്തിന്റെ ഭാഗമായി നീലീശ്വരത്തും അബുദാബി ശക്തി തിയേറ്റേഴ്സ് നാടകം അവതരിപ്പിച്ചു. മധു പരവൂർ രചനയും അഭിലാഷ് പരവൂർ സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഇന്ന് കൊല്ലത്ത് സമാപിക്കും.