കൊച്ചി: ലോക ഓട്ടിസം അവബോധ ദിനത്തോട് അനുബന്ധിച്ച് ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെന്റർ നിർമ്മിച്ച മ്യൂസിക്കൽ ആൽബം 'പറന്നുയരാം' സിനിമാതാരം മഞ്ജു വാര്യർ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ റിലീസ് ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിതം പറയുന്ന ആൽബം ഇതിനോടകം നിരവധിപേരുടെ പ്രശംസ ഏറ്റുവാങ്ങി. നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണന്റേതാണ് ആശയം.അമേരിക്കൻ മലയാളികളാണ് ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. ഫായിസ് മുഹമ്മദിന്റേതാണ് സംഗീതം. ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സയും സഹായവും ഉറപ്പാക്കുന്നതിന് തൃശൂർ കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന സ്ഥാപനമാണ് ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെന്റർ. സംസ്ഥാനത്ത് എല്ലായിടത്തും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മികച്ച ചികിത്സ ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെന്റർ ഉടമകൾ വാർത്താസമ്മേളത്തിൽ പറഞ്ഞു.