കുറുപ്പംപടി: പെരുമ്പാവൂർ നിയോജകമണ്ഡലം ട്വന്റി 20 സ്ഥാനാർത്ഥി ചിത്ര സുകുമാരൻ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. മുൻസിപ്പാലിറ്റിയിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ചു നടന്ന വാഹന പ്രചാരണ ജാഥ മരുന്നുകവലയിൽ നിന്നാരംഭിച്ച് ഇരിങ്ങോൾ, മുല്ലശേരി കവല, പട്ടാൽ , കാരാട്ട് പള്ളി, പൂപ്പാനി, കാഞ്ഞിരക്കാട്, വല്ലം കപ്പേള മുതലായ സ്ഥലങ്ങൾ സന്ദർശിച്ചു. ഉച്ചക്ക് ശേഷം മില്ലും പടിയിൽ നിന്നാരംഭിച്ച പ്രചാരണം പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ജ്യോതി ജംഗ്ഷൻ,യാക്കോബായ പള്ളിപ്പടി, എന്നിവിടങ്ങൾ സന്ദർശിച്ച് കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻഡിൽ സമാപിച്ചു.