കൊച്ചി: മലയാള സിനിമയിൽ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായക ശ്രേയ എസ്.അജിത് സംഗീതം നൽകിയ 'കല്ലുവാഴയും ഞാവൽ പഴവും' എന്ന സിനിമയുടെ ഓഡിയോ റിലീസ് എറണാകുളം പ്രസ് ക്ലബ്ബിൽ നടന്നു.സംഗീത സംവിധായകൻ ബിജിപാൽ ഓഡിയോ സീഡി പുറത്തിറക്കി. നാലു വയസുമുതൽ സംഗീതം അഭ്യസിക്കുന്ന ശ്രേയ നേരത്തെ ആൽബങ്ങൾക്കായി സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.
ശ്രേയയുടെ പിതാവും സംഗീത സംവിധായകനുമായ അജിത് സുകുമാരൻ, സംവിധായകൻ ദിലീപ് തോമസ്, നടൻ റോബിൻ, ഗാനരചയിതാവ് ശശികല വി.മേനോൻ എന്നിവർ പങ്കെടുത്തു.മധു ബാലകൃഷ്ണൻ, ശോഭ ശിവാനി, ലിബിൻ സ്കറിയ, വിജുബാൽ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.