കോലഞ്ചേരി: കുന്നത്തുനാട്ടിൽ സി.പി.എമ്മിനെതിരെ നടത്തിയ വ്യാജ പ്രചാരണത്തിൽ നടപടി എടുക്കണമെന്ന് മണ്ഡലം കമ്മിറ്റി പറഞ്ഞു. നേതൃത്വത്തെ അപമാനിക്കുന്ന നോട്ടീസുകൾ പുറത്തിറക്കിയതിന് പിന്നിലാരെന്ന് കണ്ടെത്തണമെന്ന് മണ്ഡലം സെക്രട്ടറി സി.ബി. ദേവദർശനൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങളായിരുന്നു ഇടതു മുന്നണി നടത്തിയത്. കഴിഞ്ഞ ദിവസം മണ്ഡലമാകെ ഇളക്കി മറിച്ചു നടത്തിയ ജനമുന്നേ​റ്റ യാത്ര ഇതിന് തെളിവാണ്. ഇതിൽ പരാജയ ഭീതി പൂണ്ടവരാണ് സി.പി.എമ്മിനെതിരെ വ്യാജ നോട്ടീസ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി കു​റ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും, പൊലീസിനും പരാതി നൽകിയിട്ടുണ്ട്. നേരത്തെ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടനുബന്ധിച്ചും വ്യാജ പോസ്​റ്ററുകൾ മണ്ഡലത്തിന്റെ ചില ഭാഗങ്ങളിൽ ഒട്ടിച്ചിരുന്നു. സി.കെ.വർഗീസ്, കെ.എസ്. അരുൺകുമാർ, കെ.കെ. ഏലിയാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.