പറവൂർ: മോസ്റ്റ് ബാക്ക്‌വേഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷൻ (എം.ബി.സി.എഫ് )പറവൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഡി. സതീശന് പിന്തുണ നൽകും. നിയമസഭയിലും പുറത്തും പാവപ്പെട്ട സമുദായങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതിന് ശ്രമിച്ചതിനാലാണ് പിന്തുണ നൽകുന്നത്. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. കുട്ടപ്പൻ ചെട്ട്യാർ, നേതാക്കളായ അഡ്വ. പയ്യന്നൂർ ഷാജി, വിനീഷ് സുകുമാരൻ, ആർ. രമേശൻ, വേണു, കെ.എൻ. രവി ചെട്ട്യാർ തുടങ്ങിയവർ പങ്കെടുത്തു.