ആലങ്ങാട്: വീട്ടുവളപ്പിൽ നട്ടുവളർത്തിയ റോബസ്റ്റ വാഴ മികച്ച വിളവ് നൽകിയതിന്റെ അഭിമാനത്തിലാണ് പ്ലാവിൻകൂട്ടത്തിൽ മജ്നു. വില്പനയ്ക്കായി സ്വന്തം കടയിലെത്തിച്ച വാഴക്കുല തൂക്കിനോക്കിയപ്പോൾ 64 കിലോയിലധികമുണ്ടായിരുന്നു. കോട്ടപ്പുറത്തെ ബിവേറേജസ് ഔട്ട്ലെറ്റിന് സമീപം പച്ചക്കറി - പലചരക്ക് കട നടത്തി വരികയാണ് മജ്നു. ഇത്രയും ഭാരമുള്ള നാടൻകായക്കുല ആദ്യമായാണ് കാണുന്നതെന്ന് മജ്നു പറഞ്ഞു. കടയിലെത്തിയ എല്ലാവർക്കും ഭീമൻ വാഴക്കുല കൗതുകക്കാഴ്ചയായി.