ldf
പൂതൃക്ക പഞ്ചായത്തിലെ കോളനിയിൽ പര്യടനം നടത്തുന്ന കുന്നത്തുനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി. ശ്രീനിജിൻ

കോലഞ്ചേരി: ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാൽ തമ്മാനിമ​റ്റം തൂക്കു പാലം പുനർ നിർമ്മിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി. ശ്രീനിജിൻ പറഞ്ഞു. പൂതൃക്ക പഞ്ചായത്തിലെ കോളനികളിലെ പര്യടനത്തിന്റെ ഭാഗമായി തകർന്ന തൂക്കുപാലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ പൊലീസ് സ്​റ്റേഷൻ കോളനി, മലേക്കുരിശ്, വട്ടേക്കാട്ട്, പരിയാരം ലക്ഷം വീട്, പ്രായിക്കോളനി, ചെമ്മലക്കോളനി, നായ്ക്കർ കോളനി, മരങ്ങാട്ടി കോളനി, പാറേക്കാട്ടി കോളനി, നിരപ്പാമല ലക്ഷം വീട്, കരയപ്പുറത്ത് കോളനി, ചന്തപറമ്പ് എന്നിവിടങ്ങളിലും വോട്ടഭ്യർത്ഥിച്ചു. മഴുവന്നൂർ പഞ്ചായത്തിലും ഉച്ചയ്ക്ക്ശേഷം പുത്തൻകുരിശ് പഞ്ചായത്ത് കോളനികളും സന്ദർശിച്ചു. നേതാക്കളായ എം.എൻ. മോഹനൻ, എൻ.വി. കൃഷ്ണൻകുട്ടി, എ.ആർ. രാജേഷ്,ജൂബിൾ ജോർജ് എന്നിവർ സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നു.