roji
അങ്കമാലിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റോജി.എം.ജോൺ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ കെ.പി.എം.എസ്.വാർഷിക സമ്മേളനത്തിലെത്തി ,പ്രതിനിധികളോടൊപ്പം ഭക്ഷണം കഴിക്കുന്നു.

കാലടി: അങ്കമാലി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി റോജി എം. ജോൺ ഇന്നലെ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചു. മേക്കാലടി ജുമാ മസ്ജിദിലും മറ്റൂർ പി.ഡി.ഡി.പി സൊെൈസറ്റിയിലും വിശ്വജ്യോതി പബ്ലിക് സ്‌കൂളിലും ഡോൺബോസ്‌കോ പബ്ലിക് സ്‌കൂളിലുമെത്തി വോട്ടഭ്യർത്ഥിച്ചു. എസ്.എൻ,ഡി.പി ഹാളിൽ നടന്ന കെ.പി.എം.എസ് അങ്കമാലി യൂണിയൻ ജൂബിലി സമ്മേളനത്തിൽ പങ്കെടുത്തു. അയ്യമ്പുഴ കൊല്ലക്കോട്, കാലടി പൊതിയക്കര, പാറക്കടവ്, എളവൂർ, കുറുമശേരി എന്നിവിടങ്ങളിൽ യു.ഡി.എഫ് സംഘടിപ്പിച്ച കുടുംബയോഗങ്ങളിൽ സംബന്ധിച്ചു.