കോലഞ്ചേരി: കുന്നത്തുനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി.സജീന്ദ്രന്റെ പ്രചരണാർത്ഥം പുത്തൻകുരിശ്, കോലഞ്ചേരി, കിഴക്കമ്പലം എന്നിവിടങ്ങളിൽ പദയാത്രകൾ നടന്നു.
അവസാന ലാപ്പ് ഓട്ടത്തിനായി മണ്ഡലത്തിലെ ബൂത്ത് കമ്മിറ്റികൾ തയ്യാറായതായി നേതൃത്വം അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം എല്ലാ മണ്ഡല കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയുടെ മിന്നൽ പര്യടനം നടക്കും.