അങ്കമാലി: എൽ.ഡി.എഫ് അങ്കമാലി നിയോജകമണ്ഡലം വികസനരേഖ പ്രകാശിപ്പിച്ചു. ചടങ്ങിൽ സ്ഥാനാർത്ഥി അഡ്വ.ജോസ് തെറ്റയിൽ, എം.പി. പത്രോസ്, മാത്യൂസ് കോലഞ്ചേരി, ജോണി തോട്ടക്കര, ബെന്നി മൂഞ്ഞേലി, ജയ്സൺ പാനികുളങ്ങര, മാർട്ടിൻ ബി മുണ്ടാടൻ തുടങ്ങിയവർ പങ്കെടുത്തു.
വികസനരേഖയിൽ നിന്ന്: അങ്കമാലി താലൂക്ക് രൂപീകരിക്കും, നാഷണൽ ഹൈവേയിൽ കരയാംപറമ്പ് ഭാഗത്ത് പടിഞ്ഞാറ് വശം അങ്കമാലി കൊച്ചിൻ എയർപോർട്ട് ബൈപാസും കിഴക്കുവശം കൊച്ചിൻ എയർപോർട്ട് വഴിയുള്ള നിർദ്ദിഷ്ട അങ്കമാലി കുണ്ടന്നൂർ ബൈപാസിന്റേയും നിർമ്മാണം ത്വരിതപ്പെടുത്തും. കൊച്ചി മെട്രോ അങ്കമാലിയിലേക്കും ജില്ലാ അതിർത്തിയായ കറുകുറ്റിയിലേക്കും നീട്ടും. കാലടി സമാന്തരപാലവും ബൈപ്പാസും യാഥാർത്ഥമാക്കും. നിലവിലുള്ള പാലം പരിപാലിക്കും. പട്ടണപരിധിക്കുള്ളിൽ ശൗചാലയങ്ങൾ സ്ഥാപിക്കും. അങ്കമാലി കേന്ദ്രമാക്കി ആരോഗ്യഹബ് സ്ഥാപിക്കും. അങ്കമാലി വിദ്യാഭ്യാസ ഹബ്ബാക്കും. സീനിയർ സിറ്റിസൺസ് സെന്റർ, യൂത്ത് സെന്റർ, യാത്രി നിവാസ് പോലുള്ള പൊതുവിശ്രമകേന്ദ്രങ്ങൾ, സ്ത്രീ വിശ്രമകേന്ദ്രങ്ങൾ എന്നിവ ഉണ്ടാക്കും.